മുംബൈ: മഹാരാഷ്‌ട്രയില്‍ മകളെ ബലാത്സംഗം ചെയ്തെന്ന കുറ്റമാരോപിച്ച് അഞ്ച് വര്‍ഷം ജയിലിലടച്ച പിതാവിനെ വെറുതെ വിട്ടു. മകളുടെ പ്രണയത്തിന് തടസം നിന്നതിനാണ് പിതാവിനെതിരെ മകള്‍ ബലാത്സംഗ കേസ് നല്കിയതെന്ന് മനസിലാക്കിയ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. പതിനാല് വയസുകാരിയായ മകള്‍ 2017 മാര്‍ച്ച് 5നാണ് പിതാവ് തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്നുണ്ടെന്ന് സ്‌കൂളിലെ അധ്യാപികയോട് പറഞ്ഞത്.
2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ ഇടക്കിടയ്ക്ക് പിതാവ് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു കുട്ടി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അധ്യാപിക അന്ധേരിയിലെ ഡി. എൻ. സിറ്റി പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പിതാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.