മുംബൈ:രാജ് കുന്ദ്രക്കെതിരായ നീലച്ചിത്ര നിര്‍മാണ കേസില്‍ നടപടി കടുപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ടിനും ഹോട്ട് ഷോട്ട് ആപ്പിലെ മറ്റ് നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മാല്‍വാണി പൊലീസ് സ്റ്റേഷനിലാണ് കേസ്. നീല ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. അതേസമയം അടിയന്തര വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ് കുന്ദ്രയുടെ നടപടി ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിഗമനം. ജൂലൈ 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.