കേരളം

kerala

ETV Bharat / crime

ഓപറേഷന്‍ തിയേറ്ററില്‍ കറന്‍റ് പോയി, ശസ്ത്രക്രിയ വൈകി ഗര്‍ഭിണി മരിച്ചു ; വിവാദം വിടാതെ ലഖിംപൂർ മെഡിക്കൽ കോളജ് - പുലിവാല് പിടിച്ച് ലഖിംപൂർ മെഡിക്കൽ കോളജ്

സിസേറിയൻ ചെയ്യുന്നതിനായി ഓപറേഷന്‍ തിയേറ്ററിലേക്ക് കന്യയെ മാറ്റുകയായിരുന്നു. തിയേറ്ററിലെ വൈദ്യുതി ബന്ധം തടസപ്പെട്ടതും ജനറേറ്ററിൽ ഇന്ധനമില്ലാത്തതും ശസ്ത്രക്രിയ വൈകുന്നതിന് കാരണമായി.

Lakhimpur Medical College in Assam  Pregnant woman dies at Lakhimpur Medical College in Assam  Death of pregnant woman in Lakhimpur Medical College  Lakhimpur Medical College controvercy  Death in Assam Medical College  pregnant women died at lakhimpur medical college  കിത്സ വൈകിയതു മൂലം ഗര്‍ഭിണി മരിച്ചതിനെ തുടര്‍ന്ന് അസമിലെ ലഖിംപൂർ മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ  പുലിവാല് പിടിച്ച് ലഖിംപൂർ മെഡിക്കൽ കോളജ്  അസമിലെ ലഖിംപൂർ മെഡിക്കൽ കോളജ് ആശുപത്രിയിലിക ഗര്‍ഭിണി മരിച്ചു
ഓപറേഷന്‍ തീയേറ്ററില്‍ കറന്‍റ് പോയി, ശസ്ത്രക്രിയ വൈകി ഗര്‍ഭിണി മരിച്ചു ; വീണ്ടും പുലിവാല് പിടിച്ച് ലഖിംപൂർ മെഡിക്കൽ കോളജ്

By

Published : Jun 4, 2022, 9:46 AM IST

ലഖിംപൂര്‍ (അസം): ശസ്ത്രക്രിയ വൈകിയതു മൂലം ഗര്‍ഭിണി മരിച്ചതിനെ തുടര്‍ന്ന് അസമിലെ ലഖിംപൂർ മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ. പുതുതായി ഉദ്‌ഘാടനം ചെയ്‌ത മെഡിക്കൽ കോളജിൽ ഇത്തരം സംഭവങ്ങൾ തുടര്‍ക്കഥയാണ്. സോനിത്പൂർ സ്വദേശിയായ പ്രാണെ പട്‌ഗിരിയുടെ ഭാര്യ കന്യ പട്‌ഗിരിയാണ് മരിച്ചത്.

മെയ് 31 ന് വൈകിട്ടാണ് ലഖിംപൂർ മെഡിക്കൽ കോളജില്‍ പ്രസവത്തിനായി കന്യയെ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടക്കം മുതലേ ഡോക്‌ടര്‍ അലംഭാവം കാട്ടിയതായി കുടുംബം പറഞ്ഞു. ജൂൺ 2 ന് കന്യയെ സിസേറിയൻ ചെയ്യുന്നതിനായി ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. അതിനിടെ, തിയേറ്ററിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു.

ജനറേറ്ററിൽ ഇന്ധനമില്ലാത്തതിനാൽ ഡോക്‌ടർ ശസ്ത്രക്രിയ വൈകിപ്പിച്ചു. ഇതാണ് ഗര്‍ഭിണിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബം ലഖിംപൂർ സദർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഗര്‍ഭിണിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് പ്രാദേശിക സംഘടനകളും ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ല ഡെപ്യൂട്ടി കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details