കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി എ കെ നസീബിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മൂവാറ്റുപുഴയിലെ പിഎംടി ചെരുപ്പ് മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ.
സബ് ഇൻസ്പെക്‌ടർ പി ആർ ദീപു, സോണി ജോസഫ്, പി എസ് സുധീരൻ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. വൈക്കം കടുത്തുരുത്തി മേഖലകളിലെ ചെരുപ്പ് കടകളിൽ നിന്നും ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ചു നൽകുന്ന ജോലിയാണ് യുവാവിന്.