തിരുവനന്തപുരം: പൂജപ്പുര നിർഭയ ഹോമിൽ നിന്നും കാണാതായ 15കാരിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുത്തൻപാലം സ്വദേശി വിഷ്‌ണു (32), ബിനു എന്നിവരാണ് അറസ്റ്റിലായത്. ഷാഡോ പൊലീസ് ചമഞ്ഞ് വിഷ്‌ണു പെൺകുട്ടിയെ ലോഡ്‌ജിലേക്ക് തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിർഭയയിൽ നിന്നും കാണാതായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ - പൂജപ്പുര നിർഭയ
പൂജപ്പുര നിർഭയ ഹോമിൽ നിന്നും കാണാതായ 15കാരിയെ പീഡിപ്പിച്ച കേസിൽ പുത്തൻപാലം സ്വദേശി വിഷ്‌ണു (32), ബിനു എന്നിവർ അറസ്റ്റിലായി.
നിർഭയയിൽ നിന്നും കാണാതായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തെ ബിനുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ലോഡ്‌ജിലേക്കാണ് വിഷ്‌ണു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read:പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Last Updated : Nov 6, 2022, 12:45 PM IST