കേരളം

kerala

ETV Bharat / crime

കാർ തടഞ്ഞ് കവർച്ച; പാലക്കാട് മൂന്ന് പ്രതികൾ കൂടി അറസ്‌റ്റിൽ - robbery news

സിസിടിവി നിരീക്ഷിച്ചും മൊബൈൽഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

HIGHWAY CAR ROBBERY  പാലക്കാട് കാർ തടഞ്ഞ് കവർച്ച  പാലക്കാട് 3 പ്രതികൾകൂടി അറസ്‌റ്റിൽ  robbery news  3 accused arrested
കാർ തടഞ്ഞ് കവർച്ച; പാലക്കാട് 3 പ്രതികൾകൂടി അറസ്‌റ്റിൽ

By

Published : Feb 16, 2022, 8:33 AM IST

പാലക്കാട്:ദേശീയപാത പുതുശേരി ഫ്ലൈ ഓവറിൽ കാർ തടഞ്ഞ്‌ കവര്‍ച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്‌റ്റിൽ. സംഘത്തിലെ പ്രധാനകണ്ണിയും കവർച്ച നടത്തിയ ശേഷം ഒളിവിൽ പോയ ചിറ്റൂർ കന്നിമാരി ചെറിയ കല്യാണപേട്ട വീട്ടിൽ അഭിജിത്(24), പെരുമാട്ടി വിളയോടി പോത്തനായ്‌ക്കൻചള്ള വീട്ടിൽ അർജുൻ സുരേഷ് (25), നന്ദിയോട് മൂപ്പൻചള്ള ഏന്തൽപാലം വീട്ടിൽ മകൻ പ്രശാന്ത് എന്ന അജിത്ത്(27)എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

2021 ഡിസംബർ 15നായിരുന്നു കേസിനാസ്‌പദമായ സംഭവം. കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ചിരുന്നു. സിസിടിവി നിരീക്ഷിച്ചും മൊബൈൽഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കേസിൽ എലപ്പുള്ളി കോഴിപ്പാറ സ്വദേശി രവി, പത്തിരിപ്പാല സ്വദേശി നൗഷാദ്, വണ്ടിത്താവളം കന്നിമാരി സ്വദേശികളായ വിനോദ്, ലാലു എന്നിവരെ കഴിഞ്ഞ മാസം കസബ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ അറസ്റ്റ്‌ ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്‌പെക്‌ടർ എൻ.എസ് രാജീവ് പറഞ്ഞു.

ALSO READ:പാലക്കാട് ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർന്ന സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ

ABOUT THE AUTHOR

...view details