കേരളം

kerala

ETV Bharat / crime

മദ്യപാനത്തിനിടെ കുപ്പികൊണ്ട്‌ അടിയേറ്റ ഗുണ്ട മെന്‍റല്‍ ദീപു മരിച്ചു

കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്‍റല്‍ ദീപു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

By

Published : Feb 7, 2022, 11:19 AM IST

notorious gangster mental deepu dies  gangsters feud fighting in kerala  കുപ്രസിദ്ധ ഗുണ്ട മെന്‍റെല്‍ ദീപു അന്തരിച്ചു  കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കിടയിലെ വൈര്യം
കുപ്രസിദ്ധ ഗുണ്ട മെന്‍റെല്‍ ദീപു മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഗുരുതരമായ പരിക്കേറ്റ കുപ്രസിദ്ധ ഗുണ്ട മെന്‍റല്‍ ദീപു മരിച്ചു. ഇന്നു രാവിലെയാണ് ദീപു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയിരൂപ്പാറ സ്വദേശി കുട്ടൻ, കല്ലിക്കോട് സ്റ്റീഫൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിൽ വച്ചുണ്ടായ തർക്കത്തിനിടെയാണ് മെന്‍റല്‍ ദീപുവിന് തലയ്ക്ക് പരിക്കേറ്റത്. കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്‍റല്‍ ദീപു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരു ഗുണ്ടാ നേതാവിന്‍റെ ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് കഴക്കൂട്ടം പോലീസും കേസെടുത്തിരുന്നു.

തുടർന്ന് രാത്രി പതിനൊന്നോടെ ചന്തവിളയിലെത്തി മദ്യപാനം തുടരുന്നതിനിടെയാണ് ഇതേ ചൊല്ലിയുള്ള തർക്കത്തിനിടെ ദീപുവിന് തലയ്ക്കടിയേറ്റത്. കൊലക്കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പരിക്കേറ്റ മെന്‍റല്‍ ദീപു

ALSO READ:അടൂരില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

For All Latest Updates

ABOUT THE AUTHOR

...view details