കേരളം

kerala

ETV Bharat / crime

ഉറങ്ങവെ വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല കവര്‍ന്നു - മോഷണം

വിഷു ദിനത്തിൽ പുലർച്ചെയായിരുന്നു മോഷണം. എഴുകുംവയൽ വിരുപ്പിൽ സുരേന്ദ്രന്‍റെ ഭാര്യ ശോഭയുടെ ഒന്നര പവനിലധികം വരുന്ന മാലയാണ് കവര്‍ന്നത്.

necklace stolen  nedumkandam  മാല മോഷണം  സ്വർണമാല മോഷ്‌ടിച്ചു  വീട്ടമ്മയുടെ മാല മോഷ്‌ടിച്ചു  മോഷണം  nedumkandam police
ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്‌ടിച്ചു

By

Published : Apr 15, 2021, 9:51 PM IST

Updated : Apr 15, 2021, 10:06 PM IST

ഇടുക്കി: ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല മോഷ്‌ടിച്ചു. നെടുങ്കണ്ടത്ത് വിഷു ദിനത്തിൽ പുലർച്ചെയായിരുന്നു സംഭവം. എഴുകുംവയൽ വിരുപ്പിൽ സുരേന്ദ്രന്‍റെ ഭാര്യ ശോഭയുടെ ഒന്നര പവനിലധികം വരുന്ന മാലയാണ് മോഷ്‌ടിക്കപ്പെട്ടത്. വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന മോഷ്‌ടാവ് ഉറങ്ങുകയായിരുന്ന, ശോഭയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതേ ദിവസം തന്നെ മേഖലയിലെ വിവിധ വീടുകളിലും പരിസരങ്ങളിലും മോഷ്‌ടാക്കൾ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. സമീപവാസികളായ കുഴിക്കാട്ട് ജോജി, നെടുംപതാലിൽ തങ്കച്ചൻ, വായ്‌പൂര് ഇട്ടി എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നു. ഈ വീടുകളുടെ പുറകുവശത്തെ വാതിൽ തകർക്കാനാണ് ശ്രമം നടന്നത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Apr 15, 2021, 10:06 PM IST

ABOUT THE AUTHOR

...view details