കോഴിക്കോട്:പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിനെ ഉൾപ്പടെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. കോഴിക്കോട് മീഞ്ചന്തയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗാൾ നോര്‍ത്ത് 24 പര്‍ഗാന സ്വദേശി രവികുല്‍ സര്‍ദാറിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
ബംഗാളിലെ കാനിങ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ കൊല നടത്തിയത്. കൊല നടത്തിയ ശേഷം അവിടെ നിന്നും മുങ്ങിയ പ്രതി കോഴിക്കോട് മീഞ്ചന്തയിലെ പരിചയക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. സൈബർ സെൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പന്നിയങ്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.