കാസർകോട്:കുണ്ടംകുഴിയിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കാസർകോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ - ആത്മഹത്യ
മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാസർകോട് കുണ്ടംകുഴിയിലാണ് സംഭവം.
അമ്മയും മകളും മരിച്ച നിലയിൽ
ടൂറിസ്റ്റ് ബസിൽ ജോലി ചെയ്യുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ട് മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മരണകാരണം വ്യക്തമല്ല. ശ്രീനന്ദ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്.