പാലക്കാട്:നെന്മാറ സ്വദേശിയിൽ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. മട്ടന്നൂർ അവുക്കുഴിയിൽ വീട്ടിൽ നിയാസിനെയാണ് (25) തൃശൂർ കൊരട്ടിയിൽ നിന്ന് നെന്മാറ പൊലീസ് പിടികൂടിയത്. നെന്മാറ എൻഎസ്എസ് കോളേജിനു സമീപം കൊക്കോട് സുരേഷ്‌കുമാറിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്.
സ്വകാര്യ ജ്വല്ലറിയുടെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് ഏഴുലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍ - crime news
തൃശൂരിലെ സ്വകാര്യ ജ്വല്ലറിയുടെ ഓഹരി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് ഏഴുലക്ഷം രൂപ വാങ്ങിയത്.
ഏഴുലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ഒക്ടോബർ ആറിനാണ് കേസിനാസ്‌പദമായ സംഭവം. തൃശൂരിലെ സ്വകാര്യ ജ്വല്ലറിയുടെ ഓഹരി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് ഏഴുലക്ഷം രൂപ വാങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിയാസിനെതിരെയുണ്ട്.
രണ്ടുകോടി രൂപ പലരിൽ നിന്നായി നിയാസ് തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. നെന്മാറ എസ്ഐ എംസി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.