കേരളം

kerala

ETV Bharat / crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ചരുവിള പുത്തൻ വീട്ടിൽ ആസാദിനെ (19) ആണ് പോക്സോ നിയമപ്രകാരം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പീഡനക്കേസ് പ്രതി  molesting minor girl  പുത്തൻ വീട്ടിൽ ആസാദ്  പോക്സോ നിയമം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

By

Published : Apr 13, 2021, 5:11 PM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചരുവിള പുത്തൻ വീട്ടിൽ ആസാദിനെ (19) ആണ് പോക്സോ നിയമപ്രകാരം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

ABOUT THE AUTHOR

...view details