കണ്ണൂർ:ഇരിട്ടിയിൽ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ
പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്‌ണനാണ് (53 ) പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം.
17കാരി പ്രസവിച്ച സംഭവം: പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ - കണ്ണൂർ
മലപ്പട്ടം സ്വദേശി കൃഷ്‌ണനാണ് (53 ) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയുെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്.
ഇരിട്ടിയിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഉളിക്കൽ സ്വദേശിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്നാണ് ഇന്നലെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പോയപ്പോൾ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.