കോട്ടയം: കേബിൾ ടിവി കണക്ഷന്‍റെ വരി സംഖ്യ വാങ്ങാനെത്തിയ ജീവനക്കാരനെ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് പിടിയില്‍. പാലാ സ്വദേശി സുനിൽ ടി.എസിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച വൈകുന്നേരം കരൂര്‍ ഭാഗത്ത് ഇവര്‍ താമസിക്കുന്ന വീട്ടില്‍ പിരിവിനെത്തിയപ്പോഴായിരുന്നു സംഭവം.
മാസവരിസംഖ്യ പിരിക്കാനെത്തിയ കരൂര്‍ സ്റ്റാര്‍നെറ്റ് കേബിള്‍ ടിവി ജീവനക്കാരനായ പ്രിന്‍സ് ജോര്‍ജിനെ വാക്കത്തി ഉപയോഗിച്ച് സുനില്‍ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ ഡിഷ് ആന്‍റിന വെക്കണമെന്ന് മകനും കേബിള്‍ ടിവി തന്നെ മതിയെന്ന അമ്മയുടെയും തര്‍ക്കമാണ് ആക്രമണം ജീവനക്കാരനിലേക്ക് നീളാന്‍ കാരണമായത്.