മലപ്പുറം:ചോക്കാട് ആനക്കല്ലിൽ ബൈക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി സഹോദരന്മാർ പിടിയിൽ. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫൽ ബാബു, സഹോദരൻ റിയാസ് എന്നിവരാണ് അറസ്‌റ്റിലായത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരെയും കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്‌ടർ ടി ഷിജുമോനും സംഘവും പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.
എംഡിഎംഎയുമായി സഹോദരങ്ങൾ പിടിയിൽ - latest kerala news
കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്‌ടർ ടി ഷിജുമോനും സംഘവും നടത്തിയ പരിശോധനയിലാണ് ചോക്കാട് സ്വദേശികളായ നൗഫൽ ബാബുവും റിയാസും എംഡിഎംഎയുമായി അറസ്‌റ്റിലായത്.
എംഡിഎംഎയുമായി സഹോദരങ്ങൾ പിടിയിൽ
ഇരുവരും മുൻപും സമാന കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ബൈക്കും മൊബൈൽ ഫോണുകളും മയക്കുമരുന്ന് വില്‌പന നടത്തിയ വകയിൽ കയ്യിലുണ്ടായിരുന്ന പണവും കസ്‌റ്റഡിയിൽ എടുത്തു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Last Updated : Nov 2, 2022, 1:10 PM IST