പ്രകൃതിവിരുദ്ധ പീഡനം: മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍ - മദ്രസാധ്യാപകന്‍മാര്‍ പ്രതികളായ പോക്‌സോകേസ്
പ്രായപൂര്‍ത്തിയാകാത്ത സ്വന്തം വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനനത്തിന് ഇയാള്‍ വിധേയമാക്കുകയായിരുന്നു.
മദ്രസാധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്‌റ്റില്‍
കാസർകോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ അറസ്റ്റിൽ. കർണാടക ബണ്ഡ്വാൾ സ്വദേശി അച്ചില ഹൗസിൽ സുബൈർ ദാരിമി(45) ഒളിവിൽ കഴിയുന്നതിനിടെയാണ് പോക്സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുമാസമായി മദ്രസയിൽ വച്ച് പീസിപ്പിച്ചുവെന്ന പതിമൂന്നുകാരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ കാഞ്ഞങ്ങാട് പടന്നക്കാട്ടെ മറ്റൊരു മദ്രസയിൽ ഒളിവിൽ കഴിയുകയായിരുന്നു.