തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ലിജോ ജോയിയാണ് പിടിയിലായത്. കേസിനാസ്‌പദമായ സംഭവശേഷം കർണാടകയിലെ ഹൊസൂറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ - abusing girl on social media
കർണാടകയിലെ ഹൊസൂറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്‌തത്
സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ
Read More:കൊവിഡ് വാക്‌സിന്‍റെ കാലി കുപ്പി വിറ്റു; പ്രതി കസ്റ്റഡിയിൽ
ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിക്കെതിരെ മോശമായ ഭാഷയിൽ വീഡിയോ ഇറക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്‌തതിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്‌ത് സ്റ്റേഷനിലെത്തിക്കുന്ന വീഡിയോ കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.