കേരളം

kerala

ETV Bharat / crime

വയോധികയെ കൊലപ്പെടുത്തിയ കേസ്: കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് - കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ ആദം അലി വീഡിയോ ഗെയിമുകൾക്കും ലഹരിക്കും അടിമയെന്ന് പൊലീസ്

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ ആദം അലി വീഡിയോ ഗെയിമുകൾക്കും ലഹരിക്കും അടിമയെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായ കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും പൊലീസ്.

kesavadasapuram old lady murder  old lady murderer adam ali  കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്  ഇതരസംസ്ഥാന തൊഴിലാളി ആദം അലി കേസ്  തിരുവനന്തപുരം വാർത്തകൾ  കേരള വാർത്തകൾ  പ്രധാന വാർത്തകൾ  thiruvananthapuram latest news  kerala latest news  Interstate worker adam ali case
വയോധികയെ കൊലപ്പെടുത്തിയ കേസ്: മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ്

By

Published : Aug 10, 2022, 7:46 PM IST

Updated : Aug 10, 2022, 8:23 PM IST

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ്. മനോരമയുടെ ശരീരത്തിൽ ആറ് പവൻ സ്വർണം ഉണ്ടായിരുന്നു. ഇത് കാണാതായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്‌പർജൻ കുമാർ പറഞ്ഞു.

കേശവദാസപുരത്തെ കൊലപാതക കേസിൽ സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണുന്നു

വെസ്റ്റ്‌ ബംഗാൾ കുച്ച് ബിഹാർ സ്വദേശിയായ ആദം അലി (21) ഒന്നര മാസം മുൻപാണ് സുഹൃത്തിന്‍റെ സഹായത്തോടെ നിർമ്മാണ പണികൾക്കായി കേശവദാസപുരത്തെത്തിയത്. വെള്ളം കുടിക്കാനായി പോകുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടെന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.

മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്ന് ഒളിവിൽ പോകുന്നതിനാണ് പ്രതി നാട് വിട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയതായി കണ്ടെത്തുകയും ചെന്നൈ എക്‌സ്‌പ്രസിൽ കടന്നുകളഞ്ഞതായും വിവരം ലഭിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും കൊലപാതകത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം വിശദമായി പൊലീസ് അന്വേഷിക്കും. ആദം അലിയെ ഇന്ന് (10-08-2022) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓൺലൈൻ വീഡിയോ ഗെയിമുകൾക്കും ലഹരിക്കും അടിമയാണ് പ്രതിയെന്നും കമ്മിഷണർ പറഞ്ഞു.

തുടർച്ചയായ കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെന്നൈയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് പ്രതിയെ എത്തിച്ചത്. ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ മെഡിക്കല്‍ കോളജ് സിഐ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് അറസ്‌റ്റു ചെയ്‌തത്.

സെയ്‌ദാര്‍പേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതിയുമായി പൊലീസ് തിരുവനന്തപുരത്തെത്തിയത്.

Last Updated : Aug 10, 2022, 8:23 PM IST

ABOUT THE AUTHOR

...view details