കേരളം

kerala

ETV Bharat / crime

പ്രണയം നിരസിച്ച മലയാളി യുവതിയെ യുവാവ് മദ്യക്കുപ്പി കൊണ്ട് കുത്തി കൊല്ലാൻ ശ്രമം - പ്രണയം നിരസിച്ച മലയാളി യുവതി

തന്നെ ഇഷ്‌ടമല്ലെങ്കിൽ വേറെ ആരേയും വിവാഹം ചെയ്യണ്ടേന്ന് പെണ്‍കുട്ടിയോട് യുവാവ്

youth stabbed a Kerala girl  one side love  Kerala girl get stabbed by liquor bottle  tamil boy stabbed kerala girl  malayalam news  tamilnadu news  love rejected man stabbed girl  മലയാളം വാർത്തകൾ  തമിഴ്‌നാട് വാർത്തകൾ  മലയാളി യുവതിയെ മദ്യക്കുപ്പികൊണ്ട് ആക്രമിച്ചു  പ്രണയം നിരസിച്ചു  ചെന്നൈയിൽ മലയാളി യുവതിക്ക് നേരെ ആക്രമണം  പ്രണയം നിരസിച്ച മലയാളി യുവതി  മദ്യക്കുപ്പികൊണ്ട് ആക്രമിച്ചു
'എന്നെ ഇഷ്‌ടമല്ലെങ്കിൽ വേറെ ആരേയും വിവാഹം ചെയ്യണ്ട', പ്രണയം നിരസിച്ച മലയാളി യുവതിയെ യുവാവ് മദ്യക്കുപ്പികൊണ്ട് ആക്രമിച്ചു

By

Published : Nov 17, 2022, 1:25 PM IST

ചെന്നൈ: പ്രണയം നിരസിച്ച മലയാളി യുവതിയെ യുവാവ് മദ്യക്കുപ്പി കൊണ്ട് കുത്തി കൊല്ലാൻ ശ്രമം. ചെന്നൈയിൽ സ്വകാര്യ റസ്‌റ്റോറന്‍റിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്ന സോനു ജോസഫിനെ (20) തമിഴ്‌നാട് സ്വദേശിയായ നവീനാണ് (25) ആക്രമിച്ചത്. നവംബർ 14ന് രാത്രിയാണ് സംഭവം.

യുവതി ജോലി കഴിഞ്ഞ് ഹോസ്‌റ്റലിലേയ്‌ക്ക് മടങ്ങുന്നതിനിടയിൽ നവീൻ പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയിൽ നവീൻ മദ്യക്കുപ്പി കൊണ്ട് സോനുവിന്‍റെ മുഖത്തടിച്ചു. ബോധരഹിതയായി റോഡിൽ വീണ സോനുവിന്‍റെ മുഖത്ത് കുപ്പി പൊട്ടിച്ച് ക്രൂരമായി കുത്തുകയായിരുന്നു.

കൂടാതെ സോനുവിന്‍റെ വയറിലും കഴുത്തിലും മർദിച്ചു. വേദന കൊണ്ട് യുവതി നിലവിളിച്ചതോടെ സമീപത്തുള്ളവർ സ്ഥലത്തെത്തി. ഇതിനിടയിൽ നവീൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയെ നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖത്തും കഴുത്തിലും കൈകളിലുമായി മാരകമായി മുറിവേറ്റ സോനു ചികിത്സയിലാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കിൽപ്പക് പൊലീസ് കേസെടുത്തു. സോനു ജോസഫിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ക്രൂരമായി ആക്രമിച്ച നവീനെ വെപ്പേരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു.

ചോദ്യം ചെയ്യലിൽ സോനു ജോസഫ് തന്‍റെ ഫേസ്‌ബുക്ക് സുഹൃത്താണെന്നും നാല് മാസം മുൻപ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് പരിചയപ്പെട്ടതായും നവീൻ പറഞ്ഞു. നാവികസേനയിൽ ജോലിചെയ്യുകയാണെന്ന വ്യാജേനയാണ് നവീൻ അവരെ പരിചയപ്പെട്ടത്. നവീൻ പ്രണയാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ സമ്മതിക്കില്ലെന്ന കാരണത്താൽ യുവതി നിരസിച്ചു.

എന്നാൽ യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ നവീൻ പ്രകോപിതനാവുകയും യുവതിയെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്‌തു. തന്‍റെ പ്രണയം വിസമ്മതിച്ച് മറ്റൊരാളെ യുവതി വിവാഹം കഴിക്കരുതെന്ന് പറഞ്ഞ് നവീൻ യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ABOUT THE AUTHOR

...view details