കേരളം

kerala

ETV Bharat / crime

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച യുവാക്കള്‍ അറസ്‌റ്റിൽ - പെണ്‍ക്കുട്ടികളെ പീഡിപ്പിച്ചു

പിടികൂടിയ യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു

kasargod rape arrest  rape news kerala  പെണ്‍ക്കുട്ടികളെ പീഡിപ്പിച്ചു  കാസർകോട് സ്വദേശികള്‍ അറസ്‌റ്റിൽ
കാസർകോട് സ്വദേശികള്‍ അറസ്‌റ്റിൽ

By

Published : Jan 15, 2022, 10:25 PM IST

Updated : Jan 15, 2022, 10:32 PM IST

കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്‌റ്റലിൽ കയറി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റിൽ. നഗരത്തിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം. പാണത്തൂര്‍ മയിലാട്ടി സ്വദേശി പുനിത് (19), ഇടുക്കി സ്വദേശി സുധീഷ് (22) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ അറസ്‌റ്റു ചെയ്‌തത്.

പിടികൂടിയ യുവാക്കള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. ഡിസംബര്‍ 28, ജനുവരി രണ്ട് തീയതികളിലാണ് പിടിയിലായ യുവാക്കള്‍ കെട്ടിടത്തിന്റെ മതില്‍ ചാടി ഹോസ്‌റ്റലിനകത്തേക്ക് അതിക്രമിച്ച് കയറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ അധികൃതര്‍ ഹൊസ്‌ദുർഗ് പൊലീസിനെ വിവരം അറിയിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടികള്‍ പൊലീസിന് മുമ്പാകെ മൊഴി നല്‍കിയത്.

ALSO READ ഫോർച്യൂനർ കാറിനും, സ്വർണത്തിനും പുറമേ സിസിടിവിയും മോഷ്‌ടിച്ച് കള്ളൻ; കാസർകോട് വൻ കവർച്ച

തുടര്‍ന്ന് കഴിഞ്ഞ ദിവസം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് പെണ്‍കുട്ടികളെ ജുഡീഷ്യല്‍ ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയില്‍ രഹസ്യമൊഴിക്ക് വിധേയമാക്കിയിരുന്നു. പ്രതികളിലൊരാള്‍ ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ കുട്ടിയുടെ കൂട്ടുകാരിയുമായി ഇടുക്കി സ്വദേശി ഫേസ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.

പിന്നീട് പുനിതും സുധീഷ് തമ്മില്‍ പരിചയപ്പെട്ടതോടെ ഒരുമിച്ച് മതില്‍ ചാടി ഹോസ്റ്റലില്‍ എത്തി പ്രണയം തുടര്‍ന്നു. ജീവനക്കാരിയറിയാതെയാണ് ഇരുവരും ഈ നീക്കം നടത്തിയത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ കൊല്ലത്ത് വീട് തകർത്ത് മോഷണം; സ്വർണവും പണവും കവർന്നു

Last Updated : Jan 15, 2022, 10:32 PM IST

ABOUT THE AUTHOR

...view details