കാസർകോട് :പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന്. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് തീരുമാനം. പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കാമുകനും ഇടനിലക്കാരിയും ഉൾപ്പടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഹായം തേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയം നടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കാസർകോടിന് പുറമെ മംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ എത്തിച്ച് പ്രതികൾ പെൺകുട്ടിയെ പീഡനത്തിരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.