ബെല്ലാരി (കര്‍ണാടക) :കൊലക്കേസ് പ്രതിക്ക് വനിത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കാന്‍ സൗകര്യമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ബെല്ലാരി ആംഡ് റിസർവ് പൊലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ള നാല് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊലക്കേസ് പ്രതി ബച്ച ഖാന് (55) വനിത സുഹൃത്തുമായി താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
കൊലക്കേസ് പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കി, പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ - ബെല്ലാരി പൊലീസ്
കൊലപാതക കേസ് വിചാരണ കഴിഞ്ഞ് മടങ്ങവെയാണ് പ്രതിയായ 55 കാരന് വനിത സുഹൃത്തുമായി താമസിക്കാനുള്ള സൗകര്യം ബെല്ലാരി പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്‌തുകൊടുത്തത്
വനിത സുഹൃത്തിനൊപ്പം കൊലക്കേസ് പ്രതിക്ക് താമസിക്കാന്‍ സൗകര്യമൊരുക്കി, കര്‍ണാടക ബെല്ലാരിയില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ബച്ച ഖാന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട സഹായം നടത്തിയതെന്നാണ് വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്ത് കാവല്‍ നിന്നിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. വിവരമറിഞ്ഞെത്തിയ ധാര്‍വാഡ് പൊലീസാണ് കൊലക്കേസ് പ്രതിയേയും, സുഹൃത്തിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറസ്‌റ്റ് ചെയ്‌തത്. കൃത്യവിലോപം നടത്തിയതിനാണ് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് ബെല്ലാരി പൊലീസ് സൂപ്രണ്ടന്‍റ് വ്യക്തമാക്കി.