കണ്ണൂർ: കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പയ്യന്നൂർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. 1.100 Kg കഞ്ചാവ് സഹിതം ബംഗാൾ സ്വദേശി അസറഫുൾ ആണ് അറസ്റ്റിലായത്. പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ, കാറമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കറമേൽ മാപ്പിള സ്‌കൂൾ പരിസരത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പയ്യന്നൂരില്‍ പിടിയില്‍
1.100 Kg കഞ്ചാവ് സഹിതം ബംഗാൾ സ്വദേശി അസറഫുൾ ആണ് പയ്യന്നൂർ എക്സൈസിന്‍റെ പിടിയിലായത്.
ALSO READ:കോവളത്ത് കഞ്ചാവും മാന്‍കൊമ്പുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കഞ്ചാവും ബ്രൗൺഷുഗറുമായി ഉത്തരേന്ത്യക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഒരു മാസത്തിനിടയിൽ ഇത് മൂന്നാമത്തെ മയക്കുമരുന്നു വേട്ടയാണ്. പ്രിവൻ്റീവ് ഓഫീസർമാരായ പി.വി ശ്രീനിവാസൻ, വി.മനോജ് , പി.എം.കെ സജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ടി.എൻ മനോജ് , വനിത സിവിൽ എക്സൈസ് ഓഫിസർ എം.വി സുനിത, ഇ.സി.സി അംഗങ്ങളായ ടി. സനലേഷ്, കെ സുഹീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.