കേരളം

kerala

ETV Bharat / crime

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്‌: രണ്ട് പേർ കസ്റ്റഡിയിൽ - Kannur gang rape

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലർ എന്നിവർ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്‌തു  തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ചു  ലഹരി നൽകി യുവതിയെ പീഡിപ്പിച്ചു  മദ്യം നൽകി യുവതിയെ പീഡിപ്പിച്ചു  കണ്ണൂർ  കണ്ണൂർ പീഡനം  കണ്ണൂർ കൂട്ടബലാത്സംഗം  മദ്യം നൽകി ബലാത്സംഗത്തിനിരയാക്കി  തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തു  കൂട്ടബലാത്സംഗം  കണ്ണൂരിൽ കൂട്ടബലാത്സംഗം രണ്ട് പേർ കസ്റ്റഡിയിൽ  Kannur gang rape  kannur rape case
കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തു: രണ്ട് പേർ കസ്റ്റഡിയിൽ

By

Published : Sep 1, 2022, 10:57 AM IST

കണ്ണൂർ:കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലർ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നീലേശ്വരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

ഓഗസ്റ്റ് 27നാണ് കേസിനാസ്‌പദമായ സംഭവം. യുവതിക്ക് മദ്യം നൽകി ബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. സംഭവത്തിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. സേലത്ത് വച്ച് എസിപി ടി.കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതികളെ ഉച്ചയോടെ കണ്ണൂരിൽ എത്തിക്കും.

Also read: പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നല്‍കിയ ശേഷം

ABOUT THE AUTHOR

...view details