പത്തനംതിട്ട: അടൂർ കടമ്പനാടുള്ള സ്‌കൂളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗര്‍ ഹൗസ് നമ്പര്‍ 71 ല്‍ താഴത്തു തൊടിയില്‍ വീട്ടില്‍ സുധി (52) നെയാണ് ഏനാത്ത് പൊലീസ് (Enathu Police) അറസ്റ്റ് ചെയ്തത്. നവംബര്‍ ഒന്നിന് രാത്രിയില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം.ജി എച്ച്.എസ് ആന്‍റ് വൊക്കേഷണൽ ഹൈസ്കൂളിൽ (Kadambanad KRKPMG HS and Vocational High School ) മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
Thief arrested: കടമ്പനാട് സ്‌കൂളില്‍ മോഷണം; പ്രതി പിടിയില്‍ - ഏനാത്ത് പൊലീസ്
കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗര്‍ ഹൗസ് നമ്പര്‍ 71 ല്‍ താഴത്തു തൊടിയില്‍ വീട്ടില്‍ സുധി (52) നെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കെ.ആര്‍.കെ.പി.എം.ജി എച്ച്.എസ് ആന്‍റ് വൊക്കേഷണൽ ഹൈസ്കൂളിലാണ് ഇയാള്‍ മോഷണം നടത്തിയത്.
കടമ്പനാട് സ്‌കൂളില്‍ മോഷണം; പ്രതി പിടിയില്‍
Also Read: Adoor Rape Case | പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതിക്ക് 6 വര്‍ഷം തടവ്
സ്കൂളിന്‍റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് പ്രതി മോഷ്ടിച്ചത്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.