ജലന്ധര്‍ (പഞ്ചാബ്) :മുഹമ്മദ് ഷമീം എന്ന യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സുഹൃത്ത് പൊലീസ് പിടിയില്‍. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഷ്‌ഫാഖ് എന്നയാളെ ഇന്നലെ രാത്രിയോടെ പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഷമീം എന്ന യുവാവിന്‍റെ മൃതദേഹം ചൊവ്വാഴ്‌ച (15-11-2022) രാവിലെ പൊലീസ് ജലന്ധര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
ഇയാള്‍ ചുവന്ന കളര്‍ സ്യൂട്ട്‌കേസ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇത് കണ്ട ഒരാള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഷ്‌ഫാഖിനെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു.