ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഓൺലൈനായി വാതു വയ്പ്പ് റാക്കറ്റ് പിടിയിൽ. ഏഴ് പേരടങ്ങുന്ന വാതു വയ്പ്പ് സംഘമാണ് ഹൈദരാബാദ് പൊലീസിന്‍റെ പിടിയിലായത്. പ്രതികളിൽ നിന്ന് 56 ലക്ഷം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു.
ഓൺലൈൻ വാതുവയ്പ്പ് കേസിലെ പ്രതികൾ വാതുവെയ്‌പ്പുകാരായ തന്നീരു നാഗരാജു, ഗുണ്ടു കിഷോർ, തന്നീരു അശോക്, ചെമ്മേടി വിനോദ് എന്നിവരും വാതുവെയ്‌പ്പിനെത്തിയ കോട്‌ല ദിനേശ് ഭാർഗവ്, മെഡിഷെട്ടി കിഷോർ, ബോജന രാജു എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് സംശയിക്കുന്ന സി.എച്ച്. സായ് റാം വർമ്മ, കുലം ദായ് സ്വാമി എന്നിവർ ഒളിവിലാണ്.
പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, പണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വനസ്ഥലിപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സത്യ നഗർ കോളനിയിലെ വാതു വെയ്പ്പ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 56 ലക്ഷം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. വാതുവെയ്‌പ്പിനുപയോഗിക്കുന്ന ലാപ്‌ടോപ്പ്, പണം, കാറുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതിൽ ഉൾപ്പെടും.
പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, പണം ഐപിഎൽ സീസണിൽ ഹൈദരാബാദിൽ ക്രിക്കറ്റ് വാതുവയ്പ്പ് സംഘടിപ്പിക്കുന്നതിൽ പ്രധാനിയാണ് തന്നീരു നാഗരാജു. സമാനമായ കേസിൽ 2016ലും തന്നീരു നാഗരാജുവിനെ വനസ്ഥലിപുരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.