കാസർകോട് : എട്ടു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. ചെങ്കള സ്വദേശി ഫവാസാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
ഇയാൾ അന്തർ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഡൽഹിയിൽ നിന്നുമാണ് ഇയാൾ കാസർകോടേക്ക് ലഹരി കടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിപണിയിൽ എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പ്രതിയിൽ നിന്ന് പിടികൂടിയത്.