ഇടുക്കി: ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും. കോതമംഗലം കുത്തുകുഴി സ്വദേശിയായ 38 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ടി.ജി വർഗീസ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ സമര്‍പ്പിച്ച കേസ്.
ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 66 വർഷം കഠിന തടവിന് ശിക്ഷിച്ച് അതിവേഗ കോടതി - കോതമംഗലം
ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 66 വർഷം കഠിന തടവും പിഴയും വിധിച്ച് ഇടുക്കി പൈനാവ് അതിവേഗ കോടതി
വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 28 സാക്ഷികളെയും 22 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
കൂടാതെ ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നൽകാനും ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചും കോടതി ഉത്തരവായി. രാജാക്കാട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷിച്ച കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.