ഹൈദരാബാദ് (തെലങ്കാന) :പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അശ്ലീല വീഡിയോകള്‍ക്ക് അടിമകളായ വിദ്യാർഥികളാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. നിരന്തരമായി പോൺ വീഡിയോ കാണുന്ന ഇവർ തങ്ങളുടെ സ്വന്തം ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു.
ഈ വർഷം ഓഗസ്‌റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികൾ മാതാപിതാക്കളുടെ ഫോണിൽ നിന്നും അശ്ലീല വീഡിയോകൾ നിരന്തരമായി കണ്ടിരുന്നു. സ്‌കൂൾ വിട്ടാല്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോയി അശ്ലീല വീഡിയോകൾ കാണുന്നതും പതിവായിരുന്നു. ഇവർ അത്തരത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകർത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഇവർക്കൊപ്പം പഠിക്കുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കമ്പയിൻ സ്‌റ്റഡിക്കെന്ന് പറഞ്ഞ് പ്രതികളിലൊരാളുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പ്രതികൾ മോബൈൽ ഫോണിൽ പകർത്തുകയും പെൺകുട്ടിയെ ഇതുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കി.
Read more:പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
എന്നാൽ കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതികൾ ജുവനൈൽ ഹോമിലാണ് നിലവിൽ.