മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടി. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് പിടിയിലായി.
കരിപ്പൂരിൽ രണ്ടര കിലോ സ്വർണവുമായി ഒരാൾ പിടിയിൽ - കരിപ്പൂർ സ്വർണക്കടത്ത്
കരിപ്പൂർ വിമാനത്താവളത്തില്‍ രണ്ടര കിലോയോളം സ്വർണം കടത്തിയ സംഭവത്തിൽ മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് പിടിയിലായി.
കരിപ്പൂരിൽ രണ്ടര കിലോയോളം സ്വർണം പിടികൂടി; ഒരാൾ പിടിയിൽ
ബഹറിനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം ഒന്നേകാൽ കോടിയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.