ഇടുക്കി:പുറ്റടിയില്‍ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ചു. രവീന്ദ്രന്‍-ഉഷ ദമ്പതികളുടെ മകള്‍ ശ്രീധന്യ രവീന്ദ്രനാണ് മരണപ്പെട്ടത്. തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീധന്യ കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
വീടിന് തീപിടിച്ച് ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ചു - പുറ്റടി തീപിടുത്തം
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവാണ് വീടിന് തീയിട്ടത്
വീടിന് തീപിടിച്ച് ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ചു
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ശ്രീധന്യയുടെ അച്ഛന്‍ രവീന്ദ്രന്‍ (50) വീടിന് തീയിട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. തുടര്‍നടപടിള്‍ സ്വീകരിച്ച ശേഷം ശ്രീധന്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.