കേരളം

kerala

ETV Bharat / crime

കൊടകരയിൽ പിടിച്ചത് 460 കിലോ കഞ്ചാവ്, ലോറിയില്‍ ഒളിപ്പിച്ചത് കടലാസ് കെട്ടിന് ഇടയില്‍

460 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. ചില്ലറ വിപണിയിൽ അഞ്ച് കോടി രൂപയുടെ മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

record quantity of ganja seized in thrissur  three people arrested in thrissur with ganja  തൃശൂരില്‍ കഞ്ചാവ് വേട്ട  കഞ്ചാവുമായി തൃശൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  കേരള പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
460കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി.

By

Published : Jan 31, 2022, 11:14 AM IST

തൃശൂർ: കൊടകരയിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. സംസ്ഥാന പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.

തൃശൂർ കൊടകരയിൽ പോൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട

കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം പൊന്നാനി സ്വദേശി സലീം എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ പരിശോധന ശക്തമാക്കിയിരുന്നു.

ചാലക്കുടി ഡിവൈഎസ്‌പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചില്ലറ വിപണിയിൽ അഞ്ച് കോടി രൂപയുടെ മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
ALSO READ:ചിൽഡ്രൻസ് ഹോമിലെ ഒരു കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു; നടപടി അമ്മയുടെ ആവശ്യം പരിഗണിച്ച്

ABOUT THE AUTHOR

...view details