ഛണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. ഒരു സ്വകാര്യ കോളജിന് സമീപമുള്ള ഗുസ്തി കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. മുന്‍ വൈരാഗ്യമാണ് വെടിവെപ്പിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ മരിച്ചു - ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്
മുന്‍ വൈരാഗ്യമാണ് വെടിവെപ്പിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു
ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്, അഞ്ച് പേര്‍ മരിച്ചു
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.