കേരളം

kerala

ETV Bharat / crime

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയൽവാസി അറസ്റ്റില്‍ - തൃശൂര്‍ ജില്ല വാര്‍ത്തകള്‍

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി വേലപ്പന്‍

Neighbour kills father and son in Thrissur  അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി  വാക്ക് തര്‍ക്കം  തൃശൂര്‍ ഊരകം പല്ലിശ്ശേരി  Thrissur murder case  murder case in Thrissur  news updates in Thrissur  latest news in Thrissur  district news in Thrissur  kerala news updates  തൃശൂര്‍ വാര്‍ത്തകള്‍  തൃശൂര്‍ ജില്ല വാര്‍ത്തകള്‍  തൃശൂര്‍ പുതിയ വാര്‍ത്തകള്‍
വാക്ക് തര്‍ക്കം; അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

By

Published : Nov 29, 2022, 9:36 AM IST

Updated : Nov 29, 2022, 10:59 AM IST

തൃശൂര്‍:വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊന്നു. ഊരകം സ്വദേശിയായ ചന്ദ്രനും മകന്‍ ജിതിനുമാണ് മരിച്ചത്. അയല്‍വാസിയായ വേലപ്പനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനാണ് ജിതിന്‍. വഴിയില്‍ കാര്‍ നിര്‍ത്തി ജിതിന്‍ സ്‌പീക്കര്‍ ഘടിപ്പിക്കുന്നതിനിടെ മദ്യ ലഹരിയിലെത്തിയ വേലപ്പന്‍ ഇത് ചോദ്യം ചെയ്‌ത് തര്‍ക്കമുണ്ടാക്കുകയായിരുന്നു. ഇതോടെ ജിതിന്‍റെ അച്ഛനും സഹോദരനുമെത്തി പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയൽവാസി അറസ്റ്റില്‍

രോഷാകുലനായ വേലപ്പന്‍ തര്‍ക്കത്തിനിടെ വീട്ടില്‍ പോയി കത്തികൊണ്ട് വന്ന് ഇരുവരെയും കുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി വേലപ്പനെ പിടികൂടുകയായിരുന്നു.

ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് വേലപ്പന്‍. 2008ല്‍ ചേര്‍പ്പ് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍.

Last Updated : Nov 29, 2022, 10:59 AM IST

ABOUT THE AUTHOR

...view details