കേരളം

kerala

ETV Bharat / crime

നടുവേദനയുമായി എത്തിയയാള്‍ക്ക് നല്‍കിയത് കന്നുകാലികള്‍ക്കുള്ള കുത്തിവയ്പ്പ്‌ ; വ്യാജ ഡോക്‌ടര്‍ പിടിയില്‍ - fake doctor

ഡോക്‌ടറെന്ന വ്യാജേനയാണ് ഇയാള്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്

Fake doctor administers man with livestock injections in Mayurbhanj  fake doctor  വ്യാജ ഡോക്‌ടര്‍ ബിശ്വനാഥ് ബെഹ്‌റ
വ്യാജഡോക്‌ടറായി ചമഞ്ഞ് കന്നുകാലി കുത്തിവെപ്പ് മനുഷ്യന് നല്‍കി

By

Published : Apr 17, 2022, 10:56 PM IST

മയുര്‍ഭാഞ്ച് (ഒഡിഷ) :നടുവേദനയ്ക്ക് ചികിത്സക്കെത്തിയ രോഗിക്ക് കന്നുകാലികള്‍ക്ക് എടുക്കുന്ന കുത്തിവയ്‌പ്പ് നല്‍കി. ഒഡിഷയിലെ മയുർഭാഞ്ച് ജില്ലയിലാണ് വിചിത്രമായ സംഭവം. വ്യാജ ഡോക്‌ടറായ ബിശ്വനാഥ് ബെഹ്‌റയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ചികിത്സയ്‌ക്കെത്തിയ ശ്രീകാന്ത മഹന്തയ്‌ക്ക് നടുവേദ മാറാതിരുന്ന സാഹചര്യത്തില്‍, ഇയാളുടെ മകനാണ് ഇന്‍ജക്ഷന്‍ മാറിനല്‍കിയത് കണ്ടെത്തിയത്. താക്കുറമുണ്ട ആശുപത്രിയിലെ ഡോക്‌ടറെന്ന വ്യാജേനയാണ് ഇയാള്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ ഇയാളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഇനിയുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ വ്യാജ ഡോക്‌ടറെ സ്‌റ്റേഷനില്‍ നിന്നും പറഞ്ഞയച്ചുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുന്നതുവരെ അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്ന വിചിത്ര മറുപടിയാണ് ചീഫ് ജില്ല മെഡിക്കൽ ഓഫീസറില്‍ നിന്നുണ്ടായത്.

ABOUT THE AUTHOR

...view details