എറണാകുളം: സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെയാണ് (42) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്‌ത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാപ്രദർശനം: എറണാകുളത്ത് മധ്യവയസ്‌കന്‍ അറസ്റ്റില്‍ - കൊടുങ്ങല്ലൂർ
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തനിയെ നടന്ന് പോയ വിദ്യാര്‍ഥിക്ക് പിന്നാലെ കാറിലെത്തിയ പ്രതി കുട്ടിയെ വഴി ചോദിക്കാനെന്ന വ്യാജേന അടുത്തേക്ക് വിളിച്ചാണ് നഗ്നതാപ്രദർശനം നടത്തിയത്.
വ്യാഴാഴ്‌ച (നവംബര്‍ 10) വൈകിട്ടോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തനിയെ നടന്നുപോയ വിദ്യാര്‍ഥിനിക്ക് പിന്നാലെ പ്രതി ചെന്നു. തുടര്‍ന്ന് വഴി ചോദിക്കാനെന്ന വ്യാജേന കുട്ടിയെ അടുത്തേക്ക് വിളിച്ച ശേഷമാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്.
കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രവാസിയായ ഇയാള്‍ ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസക്കാരനാണ്. മുനമ്പം ഡിവൈഎസ്‌പിയുടെ നിര്‍ദേശപ്രകാരം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.