കേരളം

kerala

ETV Bharat / crime

ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: അച്ഛനെതിരെയും മുത്തശ്ശിക്കെതിരെയും കേസെടുത്തു - murder case kochi

ഇരുവരെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

ernakulam child murder case  ഒന്നര വയസുകാരിയെ മുക്കിക്കൊന്ന സംഭവം  മുത്തശ്ശിക്കെതിരെ കേസ്  murder case kochi  kerala latest news
മുത്തശ്ശിക്കെതിരെയും അച്ഛനെതിരെയും കേസ്

By

Published : Mar 12, 2022, 9:27 AM IST

എറണാകുളം:കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച്‌ മുത്തശ്ശിയുടെ സുഹൃത്ത് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ അച്ഛനെതിരെയും മുത്തശ്ശിക്കെതിരെയും കേസെടുത്തു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിൻ, മുത്തശ്ശി സിപ്‌സി എന്നിവർക്കെതിരെയാണ് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവത്തിൽ ഇരുവർക്കും നേരിട്ട് പങ്കില്ലെങ്കിലും കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ് കേസ്.

ഇരുവരെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഏത് സാഹചര്യത്തിലാണ് കുട്ടികളുമായി മുത്തശ്ശി ഹോട്ടലിലെത്തിയതെന്ന് പൊലീസ് പരിശോധിക്കും. സിപ്‌സി കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയെന്നും അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപണമുയർന്നിരുന്നു.

അമ്മ ഡിക്‌സി വിദേശത്തായതിനാൽ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഏഴാം തിയതി തിങ്കളാഴ്‌ച രാത്രിയാണ് സജീവിന്‍റെ മകളെ പള്ളുരുത്തി സ്വദേശി ജോൺ ബിനോയി കൊലപ്പെടുത്തിയത്. രണ്ട് കുട്ടികൾക്കും ജോൺ ബിനോയിക്കുമൊപ്പം അഞ്ചാം തിയതിയാണ് കുട്ടികളുടെ മുത്തശ്ശി സിപ്‌സി ഹോട്ടലിൽ മുറിയെടുത്തത്.

ALSO READ കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ പിതാവിന് മര്‍ദനം; കാറിന്‍റെ ചില്ലുതകര്‍ത്തു

ഇതിനിടയിൽ ജോൺ ബിനോയിയും മുത്തശ്ശിയും തമ്മിൽ തർക്കമുണ്ടായി. തിങ്കളാഴച രാത്രി സിപ്‌സി പുറത്ത് പോയ വേളയിൽ സുഹൃത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നാണ് പ്രതി മുത്തശിയോടും പറഞ്ഞത്. ഇതേ കാരണം പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് കസ്റ്റഡിയിലായിരുന്ന പ്രതി ബിനോയിയെ അറസ്റ്റ് ചെയ്‌തത്.

ALSO READ ശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ച് സൈന്യം

ABOUT THE AUTHOR

...view details