തൃശൂര്‍: വരന്തരപ്പിള്ളി കവരംപിള്ളിയിൽ വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. കവരംപിള്ളി പുതിയമഠത്തിൽ കുരിയൻ്റെ പറമ്പിലെ ഷെഡിൽ നിന്നാണ് തോക്കുകൾ കണ്ടെത്തിയത്. ഒരു തോക്കും, മൂന്ന് തോക്കുകളുടെ പുറംചട്ടയും, 15 ലിറ്റർ വാഷും പിടികൂടി.
വീട്ടുപറമ്പിൽ നാടൻതോക്കുകളും വാഷും: പൊലീസ് കേസെടുത്തു - malayalam news
വരന്തരപ്പിള്ളിയിൽ വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. വാഷ് നശിപ്പിച്ചു, സംഭവത്തില്‍ പൊലീസ് കേസെടുത്തു.
വീട്ടുപറമ്പിൽ നാടൻതോക്കുകളും വാഷും: പോലീസ് കേസെടുത്തു
മേഖലയിൽ കാട്ടാനയിറങ്ങിയെന്ന പരാതിയെ തുടർന്ന് പരിശോധനക്കെത്തിയ പാലപ്പിള്ളി റേഞ്ചിലെ വനപാലകരാണ് വനാതിർത്തിയോട് ചേർന്നുള്ള പറമ്പിലെ ഷെഡിൽ തോക്കും വാഷും കണ്ടെത്തിയത്. പിന്നീട് സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ്, തോക്കുകൾ കസ്റ്റഡിയിലെടുത്തു. കണ്ടെത്തിയ വാഷ് എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.