കോഴിക്കോട്:കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ വൻ തിരിമറി. 98 ലക്ഷം രൂപ ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ മാനേജർ റിജിലാണ് പണം തിരിമറി നടത്തിയത്.
കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്; പണം തിരിമറി നടത്തിയ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ മാനേജർ റിജിലിനെയാണ് പണം തിരിമറി നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്‌തത്.
കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്; പണം തിരിമറി നടത്തിയ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
പഞ്ചാബ് നാഷണൽ ബാങ്ക് നിലവിലെ മാനേജറുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. രണ്ട് കോടി 53 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായാണ് കോർപ്പറേഷൻ നൽകുന്ന വിവരം. ഈ വർഷം ഒക്‌ടോബർ 12 മുതൽ നവംബർ 25 വരെയുള്ള കാലയളവിൽ 98 ലക്ഷം രൂപ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോർപ്പറേഷന്‍റെ അക്കൗണ്ടിൽനിന്ന് പണം നഷ്‌ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാനേജരെ ബാങ്ക് സസ്പെന്‍ഡ് ചെയ്‌തു.