കോഴിക്കോട്:ചേവായൂർ കൂട്ടബലാത്സംഗ കേസിൽ ഒളിവിലുള്ള പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. രണ്ടാം പ്രതി ഇന്ത്യേഷിനായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ഇയാൾ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. യുവതിയെ കൊണ്ടുപോയ സ്‌കൂട്ടറിൽ ഇയാള്‍ മലപ്പുറത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസ് സംശയിക്കുന്നത്.
READ MORE:ചേവായൂർ കൂട്ടബലാത്സംഗം; രണ്ടാം പ്രതി ഒളിവിൽ
അതിനിടെ കേസിൽ അകപ്പെട്ട യുവതി നേരത്തെയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുമ്പും പീഡിപ്പിക്കപ്പെട്ടത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വിട്ടിറങ്ങാറുണ്ട്.