കേരളം

kerala

ETV Bharat / crime

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വധം: പ്രതികളുടെ ജാമ്യക്കാർക്കെതിരെ കേസ് - പ്രിൻസിപ്പൽ സെഷൻസ് കോടതി

രാജേഷ് വധക്കേസിലെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോജന, തെളിവ് നശിപ്പിക്കൽ,പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.  രാജേഷ് വധക്കേസിലെ പ്രതികള്‍ക്കെതിരെ കേസ്  രാജേഷ് വധം  തിരുവനന്തപുരം  പ്രിൻസിപ്പൽ സെഷൻസ് കോടതി  Case against the bailiffs of the accused
രാജേഷ് വധക്കേസിലെ പ്രതികള്‍ക്കെതിരെ കേസ്

By

Published : Jun 23, 2022, 2:18 PM IST

തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിന്‍റെ കൊലപാതക കേസിലെ 8 മുതൽ 13 വരെയുള്ള പ്രതികൾ കോടതിൽ ഹാജരാക്കാത്തതിനെ തുടർന്ന് ഇവരുടെ ജാമ്യക്കാർക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്തു. കോടതി പലതവണ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയെങ്കിലും ഇവർ ഹാജരായില്ല. ഇതേ തുടർന്നാണ് കോടതി നടപടി.

ബായി എന്ന രതീഷ്, മോനി, വിപിൻ, പ്രമോദ്, സജ്യ കുര്യൻ, വിഷണു മോഹൻ എന്നീ പ്രതികളുടെ ജാമ്യക്കാർക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോജന, തെളിവ് നശിപ്പിക്കൽ,പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നിവ വകപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

മണിക്കുട്ടൻ, വിജിത്ത്, എബി, അരുൺ, സിബി, വിപിൻ, ബിജു എന്ന ഷൈജജു, ബായി എന്ന രതീഷ്, മോനി, വിപിൻ, പ്രമോദ്, സജ്യ കുര്യൻ, വിഷണു മോഹൻ എന്നിവരാണ് പ്രതികൾ. രാഷ്ട്രീയവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ജൂലൈ 30നാണ് കൊലപാതകം നടന്നത്.

ഡി. വൈ. എഫ്.ഐ ബിജെപി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

also read: ഒപ്പം താമസിച്ചയാളെ തലയ്ക്കടിച്ച് കൊന്ന കേസില്‍ വീട്ടമ്മയെ റിമാൻഡ് ചെയ്തു

ABOUT THE AUTHOR

...view details