ബല്ലിയ (യുപി):ഭോജ്പുരി ചലച്ചിത്ര നടന് പവന് സിങ്ങിനെതിരെ കടുത്ത പീഡനാരോപണങ്ങളുമായി ഭാര്യ ജ്യോതി സിങ്. താരം മാനസികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായാണ് ജ്യോതി സിങ് രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ബല്ലിയ സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻചാർജ് പ്രവീൺ കുമാർ സിങ് അറിയിച്ചു.
2018 മാർച്ച് ആറിനാണ് താൻ നടനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം പവൻ സിങും അമ്മ പ്രതിമാ ദേവിയും സഹോദരിയും തന്റെ രൂപം ചൂണ്ടിക്കാണിച്ച് പരിഹാസം തുടങ്ങിയെന്ന് മിദ്ദി സ്വദേശിനിയായ ജ്യോതി സിങ് പരാതിയില്‍ പറയുന്നു. തനിക്ക് അമ്മാവനില്‍ നിന്ന് ലഭിച്ച 50 ലക്ഷത്തോളം രൂപ പവൻ സിങിന്റെ അമ്മ തട്ടിയെടുത്തുവെന്നും ഗര്‍ഭിണിയായിരുന്നപ്പോള്‍ മരുന്ന് നല്കി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.