ബെംഗളൂരു:വാക്കേറ്റത്തെ തുടര്‍ന്ന് പങ്കാളിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത്. ബെംഗളൂരു നഗരത്തിലെ ഹൊറമാവ് പ്രദേശത്താണ് നേപ്പാള്‍ സ്വദേശിനിയായ കൃഷ്‌ണ കുമാരിയെ ആണ്‍സുഹൃത്ത് സന്തോഷ് ധാമി വാക്കേറ്റത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. തമ്മിലുള്ള വാക്കേറ്റം അതിരുകടന്നതോടെ ബ്യൂട്ടീഷനായി പ്രവര്‍ത്തിച്ചുവരുന്ന കൃഷ്‌ണ കുമാരിയെ സന്തോഷ് ധാമി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വാക്കേറ്റം കൊലയില്‍ അവസാനിച്ചു; അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ പങ്കാളിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത് - ബെംഗളൂരു
ബെംഗളൂരുവിലെ ഹൊറമാവില്‍ വാക്കേറ്റത്തെ തുടര്‍ന്ന് നേപ്പാള്‍ സ്വദേശിനിയായ പങ്കാളിയെ ചുമരിലിടിച്ച് കൊലപ്പെടുത്തി ആണ്‍സുഹൃത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്
വാക്കേറ്റം കൊലയില്‍ അവസാനിച്ചു; അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ പങ്കാളിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത്
കൃഷ്‌ണ കുമാരിയും സന്തോഷ് ധാമിയും കുറച്ച് വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ധാമി കൃഷ്‌ണ കുമാരിയെ ചുമരില്‍ ശക്തിയായി ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു ഈസ്‌റ്റ് ഡിവിഷന്‍ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഭീമശങ്കര്‍ എസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.