കേരളം

kerala

ETV Bharat / crime

പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതികളുടെ കുളിമുറി ദൃശ്യം പകര്‍ത്തുന്ന വിരുതൻ പിടിയില്‍ - സൈബര്‍ എക്കണോമിക് ആന്‍റ് നാര്‍ക്കോട്ടിക്‌സ്

ബെംഗളൂരുവില്‍ വനിത പിജിക്ക് സമീപം താമസിച്ച് വിശ്വാസം മുതലെടുത്ത് യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിവന്ന യുവാവ് സൈബര്‍ എക്കണോമിക് ആൻഡ് നാര്‍ക്കോട്ടിക്‌സ് പൊലീസിന്‍റെ പിടിയില്‍

Bengaluru  CEN  Police  arrest  private video  girls  വനിത പിജി  പിജി  യുവതി  കുളിമുറി ദൃശ്യങ്ങള്‍  യുവാവ്  പൊലീസ്  ബെംഗളൂരു  സൈബര്‍ എക്കണോമിക് ആന്‍റ് നാര്‍ക്കോട്ടിക്‌സ്  സിഇഎന്‍
വനിത പിജിക്ക് സമീപം താമസിച്ച് യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിവന്ന യുവാവ് പൊലീസ് പിടിയില്‍

By

Published : Dec 9, 2022, 7:46 PM IST

ബെംഗളൂരു: പേയിങ് ഗസ്‌റ്റായി (പിജി) താമസിക്കുന്ന യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് ബെംഗളൂരു പൊലീസിന്‍റെ പിടിയില്‍. പോണ്ടിച്ചേരി സ്വദേശി നിരഞ്‌ജനാണ് ബെംഗളൂരു സൗത്ത് ഈസ്‌റ്റ് ഡിവിഷനിലെ സൈബര്‍ എക്കണോമിക് ആൻഡ് നാര്‍ക്കോട്ടിക്‌സ് (സിഇഎന്‍) പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള വനിത പിജിയിലെ യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ഫോണ്‍ വഴി ശല്യവും ഭീഷണിയും തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

വീട്ടിലെ 'വാഴ', ലഹരിക്ക് അടിമ:നാലുവര്‍ഷമായി വനിതകളുടെ പിജിയുമായി ചേര്‍ന്നുള്ള എച്ച്എസ്‌ആര്‍ ലേഔട്ടിലെ പിജിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ജോലിയില്ലാതിരുന്ന ഇയാളുടെ ചെലവ് നാട്ടില്‍ നിന്ന് അമ്മ അയച്ചുനല്‍കുകയായിരുന്നു പതിവ്. ഈ പണം കൊണ്ട് ജീവിതം ആസ്വദിച്ച് വരികയായിരുന്ന പ്രതി ലഹരിമരുന്നിനും അടിമയായിരുന്നു. അങ്ങനെയിരിക്കെ ഇയാള്‍ സമീപത്തുള്ള വനിത പിജിയുടെ ഉടമയുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും.

എല്ലാം അഭിനയം: ഇതിന് പിന്നാലെ വനിത പിജിയിൽ അത്യാവശ്യമായ ജോലികള്‍ക്കെല്ലാം പ്രതി സ്വയം ഏറ്റെടുത്ത് മുന്നിൽ നിന്ന് ചെയ്‌തുവന്നു. ഇങ്ങനെയാണ് ഇയാള്‍ വനിത പിജിയെക്കുറിച്ച് വിശദമായി അറിയുന്നത്. സ്‌ത്രീകളില്ലാത്ത സമയങ്ങളിൽ പ്രതി പിജിയിൽ ചെന്ന് വീഡിയോ ചിത്രീകരണത്തിനാവശ്യമായ സ്ഥലം കണ്ടെത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

മികച്ച ആസൂത്രണം:പിജിയിലെ സ്‌ത്രീകള്‍ അലക്കാനിട്ടിരുന്ന ടവ്വലുകളെടുത്ത് കുളിക്കാനായി പോകുന്നത് നോക്കിനിന്ന് മനസിലാക്കി പ്രതിയും അതേസമയത്ത് തന്‍റെ കുളിമുറിയിലേക്ക് പോകുമായിരുന്നു. ഇവിടെ നിന്നും വനിത പിജിയുടെ ചുമരിന് മുകളിലൂടെ ചാടി ഇവരുടെ കുളിമുറിക്ക് സമീപമുള്ള വാട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്ന് യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി വന്നു. പിന്നീട് പിജി ഉടമയുമായുള്ള ബന്ധം മുതലെടുത്ത് ഇവരുടെ മൊബൈല്‍ നമ്പറുകള്‍ രജിസ്‌റ്റര്‍ ബുക്കില്‍ നിന്ന് കൈവശപ്പെടുത്തലും പതിവായിരുന്നു.

മോഷണം, ശല്യപ്പെടുത്തല്‍, ഭീഷണി:വനിത പിജിയുടെ രജിസ്‌റ്ററില്‍ നിന്നും മോഷ്‌ടിച്ച നമ്പറില്‍ യുവതികളെ ബന്ധപ്പെട്ടിരുന്ന ഇയാള്‍ ആളെ തിരിച്ചറിയാതിരിക്കാനും തന്‍റെ സ്വകാര്യത സംരക്ഷിക്കാനുമായി സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ചു വന്നിരുന്നു. നഗ്ന വീഡിയോകള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് തുടങ്ങുന്ന ഫോണ്‍കോളുകള്‍ വഴി ഇവ സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുമെന്ന ഭീഷണിയും ലൈംഗിക ബന്ധത്തിനുള്ള താല്‍പര്യവും പ്രതി പ്രകടിപ്പിക്കും. ഇത്തരത്തിലുള്ള ഭീഷണി ഫോണ്‍കോളിനെ തുടര്‍ന്നാണ് ഒരു യുവതി പൊലീസിനെ സമീപിക്കുന്നതും പ്രതി പിടിയിലാകുന്നതും.

പൊലീസിന്‍റെ ഹണിട്രാപ്പ്:യുവതിയുടെ പരാതി സ്വീകരിച്ച സിഇഎൻ ഇൻസ്പെക്‌ടർ യോഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അതീവ രഹസ്യമായായിരുന്നു കൊണ്ടുപോയത്. ഇതിന്‍റെ ഭാഗമായി യുവതിയുടെ പേരിൽ പ്രതിയുമായി ചാറ്റ് ചെയ്ത പൊലീസ് ഇയാളെ വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് ചെയ്യുന്നത്.

ABOUT THE AUTHOR

...view details