കേരളം

kerala

ETV Bharat / crime

ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റ കേസ്, ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ - ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റ കേസിൽ ഒരാൾ കൂടി പിടിയിൽ

ബിജെപി പ്രവർത്തകനായ ഗിരീഷിനെയാണ് പൊലീസ് പിടികൂടിയത്. കേസിൽ നേരത്തെ നാല് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

ATTEMPT TO KILL DYFI ACTIVIST IN PALAKKAD  പാലക്കാട് ഡി.വൈ.എഫ്‌.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം  പാലക്കാട് ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റ കേസ്  ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റ കേസിൽ ഒരാൾ കൂടി പിടിയിൽ  ATTEMPT TO KILL DYFI ACTIVIST ANU IN AMBALAMBALLAM
പാലക്കാട് ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റ കേസ്, ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ

By

Published : Apr 1, 2022, 3:35 PM IST

പാലക്കാട്: ആലമ്പള്ളത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡൻ്റ് അനു മണികണ്ഠന് വെട്ടേറ്റ സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ബിജെപി പ്രവർത്തകൻ പുതുശ്ശേരി കാളാണ്ടിത്തറ കൃഷ്‌ണൻ മകൻ ഗിരീഷിനെയാണ് (31) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ആലമ്പളം വായനശാലയ്ക്ക് സമീപം കൂട്ടുകാരുമായി ഇരിക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ പ്രതികൾ വാളു കൊണ്ട് വെട്ടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ ലെനിൻ, മഹേഷ്, സുനിൽ, പ്രവീൺ എന്നിവരെ കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തകനായ ഗിരീഷിനെതിരെ കസബ പൊലീസ് സ്റ്റേഷനിൽ തന്നെ വധശ്രമ കേസുണ്ട്.

ALSO READ:ഡി.വൈ.എഫ്‌.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം ; നാല് ആർ.എസ്‌.എസുകാർ അറസ്‌റ്റിൽ

അതേസമയം അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി പിസി ഹരിദാസിൻ്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്‌ടർ രാജീവ് എൻഎസ്, എസ്.ഐ അനീഷ് എസ്, എഎസ്‌ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details