കരിംഗഞ്ച് (അസം) : അസമിലെ കരിംഗഞ്ചിൽ നിന്ന് 927 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ(12-9-2022) രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായാണ് അസം പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. അസം-ത്രിപുര അതിർത്തി പ്രദേശമായ ചുറൈബാരി മേഖലയിൽ നിന്നാണ് പിടിച്ചെടുക്കല്‍.
ശനിയാഴ്‌ച പിടിച്ചത് രണ്ട് കോടിയുടെ കഞ്ചാവ്, തിങ്കളാഴ്‌ച കണ്ടെടുത്തത് 927 കിലോ
അസം-ത്രിപുര അതിർത്തിയായ ചുറൈബാരി മേഖലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്
ശനിയാഴ്‌ച(9-9-2022) അസം പൊലീസും സെൻട്രൽ റിസർവ് പൊലീസ് സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 860 കിലോ കഞ്ചാവും 40.70 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. ഇത് രണ്ട് കോടി രൂപ വിലവരുന്നതായിരുന്നു. കർബി ആംഗ്ലോംഗ് ജില്ലയിൽ നിന്ന് ട്രക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഫിൽറ്റർ കലിത (32), ദീപക് മഹാതോ (26), രാഹുൽ തമാങ് (19) എന്നിവരാണ് അസം പൊലീസിന്‍റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് അസം-നാഗാലാൻഡ് അതിർത്തിക്ക് സമീപമുള്ള ലഹാരിജാനിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയതെന്ന് ബോകജൻ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ജോൺ ദാസ് പറഞ്ഞു.