കണ്ണൂർ :അസം സ്വദേശിയിൽ നിന്ന് 1.250 കിലോഗ്രാം കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് മാർക്കറ്റ് റോഡിൽവച്ച് റജബുൽ ഹഖ്(22) എന്ന യുവാവിൽ നിന്ന് 100 പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് സൂക്ഷിച്ചുവച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
100 പായ്ക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ - കഞ്ചാവ് വേട്ട തളിപ്പറമ്പ്
തളിപ്പറമ്പ്-മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചുവച്ച 1.250 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി റജബുൽ ഹഖ്(22) പിടിയില്‍
100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ അഷ്റഫും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്-മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് ഇയാളെ പിടികൂടിയത്. കെ ശരത്, കെ വിനേഷ്, കെ വി ഷൈജു, പി ആർ വിനീത്, ഡ്രൈവർ പി വി അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Also read: ഇടുക്കിയിൽ ലഹരി മാഫിയ സജീവം; കർശന പരിശോധനയുമായി എക്‌സൈസ്