കേരളം

kerala

ETV Bharat / crime

ചൂട് വെള്ളം ഒഴിച്ചും ചൂടാക്കിയ പാത്രം കൊണ്ട് മുഖത്ത് ഒരച്ചും സ്‌ത്രീധന പീഡനം, ഭർതൃമാതാവും സഹോദരിയും അറസ്‌റ്റിൽ

ഉത്തരാഖണ്ഡിലെ റിൻഡോൾ സ്വദേശിയായ പ്രീതിക്ക് നേരെയാണ് ഭർതൃമാതാവും സഹോദരിയും അതിക്രമം നടത്തിയത്.

തെഹ്രി  ഉത്തരാഖണ്ഡ്  uttarakhand  dowry harassment case  സ്‌ത്രീധന പീഡനം  ഭർതൃമാതാവും സഹോദരിയും അറസ്‌റ്റിൽ  റിൻഡോൾ  വനിതാ കമ്മീഷൻ  കുസുമം കണ്ട്‌വാൾ
ചൂട് വെള്ളം ഒഴിച്ചു, ചൂടാക്കിയ പാത്രം കൊണ്ട് മുഖത്ത് ഒരച്ചു; സ്‌ത്രീധന പീഡനം,ഭർതൃമാതാവും സഹോദരിയും അറസ്‌റ്റിൽ

By

Published : Sep 21, 2022, 10:38 PM IST

തെഹ്രി(ഉത്തരാഖണ്ഡ്): സ്‌ത്രീധനത്തിന്‍റെ പേരിലുള്ള അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ തുടർക്കഥയാണ്. ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നാണ് ഹൃദയം നടുക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡിൽ മരുമകൾക്ക് നേരെ കടുത്ത അതിക്രമം നടത്തിയ ഭർതൃമാതാവിനെയും സഹോദരിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

32കാരി പ്രീതിക്കാണ് ഭർതൃമാതാവിന്‍റെയും സഹോദരിയുടെയും പീഡനം നേരിടേണ്ടി വന്നത്. ഉത്തരാഖണ്ഡിലെ റിൻഡോൾ സ്വദേശിയാണ് പ്രീതി. ക്രൂരമായി മർദിച്ചു, ഭക്ഷണവും വെള്ളവും നൽകാതെ ദിവസങ്ങളോളം കുളിമുറിയിൽ പൂട്ടിയിട്ടു, മുഖത്തേക്ക് ചൂട് വെള്ളം ഒഴിച്ചു, ചൂടാക്കിയ പാത്രം കൊണ്ട് മുഖത്ത് ഒരച്ചു എന്നെല്ലാമാണ് പ്രീതിയുടെ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം പ്രീതിയെ കാണാൻ അമ്മ വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് യുവതിയെ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വസ്‌ത്രം പോലും ഇല്ലാത്ത നിലയിൽ അടുക്കളയിൽ തടവിലായിരുന്നു പ്രീതി. വിഷയത്തിൽ ഉത്തരാഖണ്ഡ് വനിതാകമ്മീഷന്‍ ഇടപെട്ടു.

സംഭവത്തിൽ ഭർതൃമാതാവ് സുഭദ്രാദേവിയെയും സഹോദരി ജയ ജാഗുരിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌ത്രീധന നിരോധന നിയമം തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് ഇവർക്ക് നേരെ കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭർത്താവ് മാനസിക പ്രശ്‌നമുള്ളയാളാണ്. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ഏഴുവർഷത്തോളമായി യുവതിക്ക് നേരെ കൊടിയ അതിക്രമമാണ് നടക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

വനിതാകമ്മീഷന്‍റെ ഇടപെടൽ:സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ കുസുമം കണ്ട്‌വാൾ പൊലീസിന് നിർദേശം നൽകി. പ്രീതിക്കുനേരെ അതിക്രൂരമായ പീഡനമാണ് നടന്നത്.

അവളുടെ ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഡെറാഡൂണിലെ കൊറോണേഷൻ ഹോസ്‌പിറ്റലിൽ ബേൺ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വനിതാകമ്മീഷൻ അധ്യക്ഷ കുസുമം കണ്ട്‌വാൾ പറഞ്ഞു.

ABOUT THE AUTHOR

...view details