കണ്ണൂര്‍:പാനൂരില്‍ വിഷ്‌ണു പ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് പൊലീസ് കസ്റ്റഡിയിൽ. അടുത്ത ബന്ധുവിന്‍റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി വസ്‌ത്രം മാറാൻ പോയപ്പോഴായിരുന്നു കൊലപാതകം. പ്രതി എത്തിയപ്പോള്‍ വിഷ്‌ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന.
കുടുംബാംഗങ്ങളും അയൽക്കാരുമെല്ലാം മരണവീട്ടിലായതിനാൽ വിഷ്‌ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ സംഭവം ആരും അറിഞ്ഞില്ല. വസ്‌ത്രം മാറാൻ വീട്ടിൽ പോയ വിഷ്‌ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് ആദ്യ മരണം നടന്ന കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തെരഞ്ഞിറങ്ങുന്നത്. ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്‌ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.